ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അംഗത്വം: ചട്ടം പരിഷ്കരിച്ചു

 തൊടുപുഴ: സംസ്ഥാന സ൪ക്കാരിൻെറ  ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലെ അംഗത്വം നഷ്ടമാകുന്നത് സംബന്ധിച്ച  ചട്ടങ്ങൾ പരിഷ്കരിച്ച് സ൪ക്കാ൪ ഉത്തരവായി. ആറുമാസം  തുട൪ച്ചയായി വരിസംഖ്യ മുടക്കം വരുന്നവരുടെ പദ്ധതിയിലെ അംഗത്വം നഷ്ടമാകുമെന്ന ചട്ടമാണ് പരിഷ്കരിച്ചത്. പുതിയ ഉത്തരവനുസരിച്ച് മെഡിക്കൽ ഗ്രൗണ്ടിൽ ഉള്ള ശൂന്യവേതന അവധിക്കാലത്ത് തുട൪ച്ചയായി ആറുമാസം വരിസംഖ്യ മുടക്കം വരുന്നതു കൊണ്ട് അംഗത്വം നഷ്ടമാകില്ല. മെഡിക്കൽ ഗ്രൗണ്ടിലുള്ള ശൂന്യവേതന അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ പുന$പ്രവേശിച്ച ശേഷം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് തുടങ്ങി മാസവരി സംഖ്യ കൃത്യമായി കിഴിക്കൽ നടത്തണം. മുടക്കം കാലയളവിലെ വരിസംഖ്യ പലിശ കൂടാതെ എഴുതി നൽകുന്ന തവണകളിലായി കിഴിക്കൽ നടത്താം. മെഡിക്കൽ ഗ്രൗണ്ടിലുള്ള ശൂന്യവേതനാവധിക്കാലത്തെ മുടക്കം വന്ന വരിസംഖ്യ കിഴിക്കൽ നടത്തിയില്ലെങ്കിലും റിട്ടയ൪മെൻറ് ക്ളെയിം തുകയിൽ നിന്നോ മരണാനന്തര ക്ളെയിം തുകയിൽ നിന്നോ കുറവ് ചെയ്ത് ക്ളെയിം തീ൪പ്പാക്കും. തീ൪പ്പാക്കിയിട്ടില്ലാത്ത ക്ളെയിമുകൾക്ക് ഉത്തരവിൻെറ ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ ഇൻഷുറൻസ് ഓഫിസ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.