തലയോലപ്പറമ്പ്: വിദ്യാ൪ഥികൾ സ്കൂളിൽ പോകുമ്പോഴും തിരിച്ച് വരുമ്പോഴും ടിപ്പ൪ ഗതാഗതം നിരോധിച്ച കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തുന്നു. ഭീതിപരത്തി ടിപ്പറുകൾ മരണപ്പാച്ചിൽ തുടരുകയാണ്.
രാവിലെ ഏഴുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ അഞ്ചുവരെയുമാണ് പൊതുനിരത്തുകളിൽ ടിപ്പ൪ ഗതാഗതം നിരോധിച്ചത്. ഇത് അംഗീകരിക്കാതെയാണ് പൊലീസിൻെറ മൗനാനുവാദത്തോടെ ടിപ്പ൪ ഓടുന്നത്.
ഒരാഴ്ച മുമ്പ് എഴുമാന്തുരുത്തിൽ പഞ്ചായത്തംഗം സനപ്പൻെറ നേതൃത്വത്തിൽ നാട്ടുകാ൪ രാവിലെ ടിപ്പ൪ തടഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ടുമാസം മുമ്പ് സ്കൂൾ സമയത്ത് ടിപ്പറിടിച്ച് യാത്രക്കാരനായ വിദ്യാ൪ഥി മേമുറിയിൽ മരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പൊലീസ് സ്കൂൾ സമയത്ത് ഓടിയ ടിപ്പ൪ ഡ്രൈവറെ വടയാറിൽ വെച്ച് പിടികൂടി.
പൊലീസിൻെറ മൃദുസമീപനമായതിനാൽ പിടിക്കപ്പെടുന്ന ടിപ്പറുകൾ അടുത്തദിവസം തന്നെ ഓടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.