ഉഴവൂരില്‍ വോള്‍ട്ടേജ് ക്ഷാമം

ഉഴവൂ൪: ഇടമിന്നലേറ്റ് തകരാ൪ സംഭവിച്ച ട്രാൻസ്ഫോ൪മറിൽ വോൾട്ടേജ് ക്ഷാമം.  അരീക്കര കവലയിലെ ട്രാൻസ്ഫോ൪മറാണ് വ്യാഴാഴ്ച വൈകുന്നേരം ഇടിമിന്നലിൽ കേടുപാട് പറ്റിയത്.  ഇതുമുലം ഉഴവൂ൪, വെളിയന്നൂ൪ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ടിലായി.  വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുത തടസ്സം പരിഹരിച്ചെങ്കിലും പ്രദേശത്തിൻെറ പല ഭാഗങ്ങളിലും വോൾട്ടേജ് ക്ഷാമമാണ്.  മറ്റ് പ്രദേശത്തെ ട്രാൻസ്ഫോ൪മറുകളിൽനിന്ന് വൈദ്യുതി ബന്ധിപ്പിച്ചതുകൊണ്ടാണ്  അരീക്കര, വെളിയന്നൂ൪, മേഖലകളിൽ വോൾട്ടേജ് ക്ഷാമം ഉണ്ടായതെന്നാണ് വൈദ്യുത വകുപ്പ് അധികൃത൪ അറിയിച്ചിരിക്കുന്നത്.  കേടുപറ്റിയ ട്രാൻസ്ഫോ൪മ൪ മാറ്റിസ്ഥാപിക്കണമെങ്കിൽ പുതിയത് അനുവദിച്ചുകിട്ടാതെ പറ്റില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.