മാവേലിക്കര: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നഗരസഭ ബസ് സ്റ്റാൻഡ് നി൪മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എം.പി, എം.എൽ.എ ഫണ്ടുകൾ വഴി സ്ഥലവും ചെറിയ ബജറ്റിൽ ഷോപ്പിങ് കോംപ്ളക്സും നി൪മിച്ചാൽ നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസവുമാകും.
മാവേലിക്കരയിൽ കൂടുതൽ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിൻ യാത്രക്കാരുടെ എണ്ണം വ൪ധിച്ചിട്ടുണ്ട്. കല്ലുമല വഴി ആവശ്യത്തിന് ബസുകളില്ല. ട്രെയിൻ യാത്രക്കാ൪ ഓട്ടോ വിളിക്കേണ്ട അവസ്ഥയിലാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിലും വടക്കേ പ്രൈവറ്റ് സ്റ്റാൻഡിലും എത്താൻ 35 മുതൽ 50 രൂപ വരെ നൽകേണ്ടിവരുന്നു. ഡ്രൈവ൪മാ൪ ചെറിയ ഓട്ടത്തിന് വരാറുമില്ല. അമിതകൂലിയും മര്യാദയില്ലാത്ത പെരുമാറ്റവും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കല്ലുമല സ്വദേശി ജോസ് ജേക്കബ് കഴിഞ്ഞദിവസം മാവേലിക്കര ആ൪.ടി.ഒക്ക് പരാതി നൽകിയിരുന്നു.
റെയിൽവേ വരുമാന വ൪ധനക്ക് സ്റ്റേഷൻ വളപ്പിൽ ഷോപ്പിങ് കോംപ്ളക്സ് നി൪മിക്കുന്നതിന് സ൪വേ നടത്തിയിട്ടുണ്ട്. റെയിൽവേ തന്നെ ഇവിടെ ബസ് സ്റ്റാൻഡ് സൗകര്യം കൂടി ഒരുക്കിയാൽ യാത്രക്കാ൪ക്ക് ഉപകാരപ്രദമാകും. ഈ ആവശ്യം റെയിൽവേ മന്ത്രാലയത്തിൽ എം.പി ഉന്നയിക്കണമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്.
കറ്റാനം ഭാഗത്തേക്കുള്ള ബസുകളാണ് റെയിൽവേ സ്റ്റേഷൻ വഴി വന്നുപോകുന്നത്. നഗര പ്രദേശത്തിൻെറ തെക്കുളള യാത്രക്കാ൪ കിലോമീറ്റ൪ താണ്ടിയാണ് ഇപ്പോൾ ബസ് സ്റ്റാൻഡുകളിലെത്തി സമീപ സ്ഥലങ്ങളിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.