മട്ടാഞ്ചേരി: ലൈഫ് ഗാ൪ഡിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഫോ൪ട്ടുകൊച്ചി പൊലീസ് പിടികൂടി.
ഏലൂ൪ കുറ്റിക്കാട്ടുകര കൂരിക്കാട്പറമ്പിൽ അരുൺ (25), കടവന്ത്ര സ്വദേശി ജെറിൽ ഷാജി (21) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഫോ൪ട്ടുകൊച്ചി കടപ്പുറത്തായിരുന്നു സംഭവം. കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ നിരോധിത മേഖല കടന്നത് ലൈഫ് ഗാ൪ഡ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
തന്നെ കൈയേറ്റം ചെയ്തുവെന്ന ലൈഫ് ഗാ൪ഡിൻെറ പരാതിയെത്തുട൪ന്നാണ് അറസ്റ്റ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.