കൊച്ചി: തീ൪ഥാടന കേന്ദ്രമായ വല്ലാ൪പാടം പള്ളിയുടെ ലിഫ്ടിൽ കുട്ടികളടക്കമുള്ള തീ൪ഥാടക൪ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരമാണ് സംഘം മണിക്കൂറോളം ലിഫ്ടിൽ അകപ്പെട്ടത്. കൂടുതൽ പേ൪ കയറിയതിനെ തുട൪ന്നുണ്ടായ യന്ത്രത്തകരാറാണ് കാരണം. എറണാകുളം ക്ളബ് റോഡിൽ നിന്ന് അഗ്നിസേനാ സംഘമെത്തിയാണ് ലിഫ്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
പള്ളിയോട് ചേ൪ന്ന ടവറിലെ ലിഫ്ടിൽ കയറിയ രണ്ട് കുടുംബത്തിൽ നിന്നുള്ള തീ൪ഥാടകരാണ് കുടുങ്ങിയത്. 13 നിലകളുള്ള കെട്ടിടത്തിൻെറ മുകളിൽ നിന്ന് താഴേക്ക് വരുന്നതിനിടെ മൂന്നാം നിലയിലെത്തിയപ്പോൾ ലിഫ്ടിൻെറ പ്രവ൪ത്തനം നിലക്കുകയായിരുന്നു. കുമ്പളം, അരൂ൪ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിയത്. ഏഴ് പേരിലധികം അനുവദനീയമല്ലാത്ത ലിഫ്ടിൽ 16 പേ൪ ഉണ്ടായിരുന്നതായി ഫയ൪ഫോഴ്സ് അറിയിച്ചു. ഇതിൽ നാല് സ്ത്രീകളും അഞ്ച് കുട്ടികളുമുണ്ടായിരുന്നു.
ഫോൺ റേഞ്ചില്ലാതിരുന്നതിനാൽ ഏറെ വൈകിയാണ് ലിഫ്ടിൽ ആളുകൾ കുടുങ്ങിയത് പുറത്തറിഞ്ഞത്. തുട൪ന്ന് അഗ്നിശമന സേനയെ വിളിച്ചു വരുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസ൪ താഹയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ അര മണിക്കൂ൪ പണിപ്പെട്ടാണ് ലിഫ്ട് ഉയ൪ത്തി ഉള്ളിൽ കുടുങ്ങിയവരെ മോചിപ്പിച്ചത്. പള്ളി സന്ദ൪ശിക്കാനെത്തിയതാണ് സംഘം. ലീഡിങ് ഫയ൪മാൻ ഡി.കെ. സുരേന്ദ്രൻ, ഫയ൪മാൻമാരായ ശശികുമാ൪, സജിത്, അഭിലാഷ് എന്നിവരും നാട്ടുകാരും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.