രാമശ്ശേരികുന്ന് ഇടിക്കുന്നതിനെതിരെ നാട്ടുകാര്‍

പാലക്കാട്: രാമശ്ശേരിയിലെ കുന്ന് ഇടിച്ച് നിരപ്പാക്കുന്നതിനെതിരെ കുന്ന്കാട് സംരക്ഷണസമിതി. എലപ്പുളളി ഗ്രാമപഞ്ചായത്ത് രാമശ്ശേരിയിലെ പൈതൃകമായി സംരക്ഷിച്ചുവരുന്ന കുന്ന് ഭൂ മാഫിയ ഇടിച്ച് നിരത്താൻ നീക്കം നടത്തിവരികയാണ.്
പാരിസ്ഥിതിക പ്രാധാന്യമുള്ള കുന്ന് ഇല്ലാതാക്കുന്നതിനെതിരെ നാട്ടുകാ൪ കുന്ന്കാട് സംരക്ഷണ സമിതി രൂപവത്കരിച്ചു. കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ട൪ക്ക് നിവേദനം നൽകി.
മുന്നൂറോളം കുടുംബങ്ങളിലായി 1500ൽ പരം പേ൪ ആശ്രയിക്കുന്ന  കുടിവെള്ള പദ്ധതിയും ഈ കുന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇതിൻെറ താഴെ സ്ഥിതി ചെയ്യുന്ന ശുദ്ധജല പദ്ധതി കുന്ന് ഇടിച്ച് നിരത്തുന്നതോടെ ഇല്ലാതാവും. ഈ പ്രദേശത്തിൻെറ ആവാസ വ്യവസ്ഥ ഇല്ലാതാക്കും.
എലപ്പുള്ളി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ് രാമശ്ശേരി, കണ്ണിയോട്, ചക്കിട്ടുപാറ പ്രദേശങ്ങൾ. കുന്നിൽ നിന്ന് മണ്ണ് ഖനനം ചെയ്താൽ ജലസ്രോതസ്സുകൾ ഇല്ലാതാവും. കുന്നിന് മുകളിൽ നിന്ന് മഴക്കാലത്ത് ഒഴുകി വരുന്ന വെളളം ഉപയോഗപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
 12 ഏക്കറോളം വരുന്ന കുന്നിടിച്ച് നിരത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനയായ ‘എ൪ത്ത് വാച്ച്’ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.