കളമശേരി: നഗരസഭാ പ്രദേശങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെയും മറ്റും പിടികൂടാൻ വിവിധയിടങ്ങളിൽ കാമറ സ്ഥാപിക്കുന്നു. കളമശേരി നഗരസഭയും കെൽട്രോണും ജനമൈത്രി പൊലീസും വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ഇത് ച൪ച്ചചെയ്യാൻ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് നഗരസഭാ കൗൺസിൽ ഹാളിൽ ചെയ൪മാൻ ജമാൽ മണക്കാടൻെറ അധ്യക്ഷതയിൽ യോഗം ചേ൪ന്നു. കളമശേരി സ്റ്റേഷൻ എസ്.ഐ കെ.വി. പുരുഷൻ, വിവിധ ബാങ്ക് ഉദ്യോഗസ്ഥ൪, സ്ഥാപന മേധാവികളും കൗൺസില൪മാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.