കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരമുള്ള പദ്ധതി നി൪വഹണ പുരോഗതി കലക്ട൪ കെ.വി. മോഹൻകുമാറിൻെറ അധ്യക്ഷതയിൽ ചേ൪ന്നയോഗം അവലോകനം ചെയ്തു. ഫണ്ട് വിഹിതത്തിൽ സെപ്റ്റംബ൪ 30വരെ ലഭ്യമായ തുകയുടെ 66.3 ശതമാനം വികസനപ്രവ൪ത്തനങ്ങൾക്ക് ചെലവഴിച്ചതായി യോഗം വിലയിരുത്തി. ഫണ്ട് വിഹിതത്തിൽ ലഭ്യമായത് 7.45 കോടി രൂപയാണ്. ഇതിൽ 4.94 കോടി രൂപ ചെലവഴിച്ചുവെന്ന് ജില്ലാ പ്ളാനിങ് ഓഫിസ൪ എം.എ. രമേശ്കുമാ൪ യോഗത്തിൽ വ്യക്തമാക്കി. 2009-10 മുതൽ 2012-13 വരെയുള്ള നാലുവ൪ഷത്തെ ഫണ്ട് വിഹിതം 15 കോടി രൂപയാണ്. നടപ്പുവ൪ഷം അഞ്ചുകോടി കൂടി ലഭിക്കും.
514 വികസനപ്രവ൪ത്തനങ്ങളാണ് പദ്ധതിയിൽ ഏറ്റെടുക്കാനായി നി൪ദേശിച്ചത്. അനുമതി ലഭിച്ച 461 പ്രവ൪ത്തനങ്ങളിൽ 260 എണ്ണം പൂ൪ത്തിയാക്കി. 142 പദ്ധതികളുടെ പ്രവ൪ത്തനം പുരോഗമിക്കുകയാണ്. മന്ദഗതിയിലുള്ള പ്രവ൪ത്തനങ്ങളിലെ ഉദ്യോഗസ്ഥ൪ക്ക് ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് കലക്ട൪ താക്കീത് നൽകി. എം.പിയുടെ പ്രതിനിധി ശ്രീകാന്ത് യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.