ബസിടിച്ച് മരണം: ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: നടക്കാവ് ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക സിവിൽ സ്റ്റേഷൻ ‘സരോവര’ത്തിൽ എ. സരോജിനി ഭരതൻ (62) ബസിടിച്ച് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂ൪ ‘തീരം’ ഹൗസിൽ നിഷാദ് അലിയാണ് (23) അറസ്റ്റിലായത്. അശ്രദ്ധമായും അമിതവേഗതയിലും ബസോടിച്ച് അപകടം വരുത്തിയതിന് ഐ.പി.സി 304-എ വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതാവിൻെറ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ‘ഈസ്റ്റേൺ ബസ്’.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.