കോഴിക്കോട്: രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് അരങ്ങൊരുങ്ങുന്ന നി൪ദിഷ്ട അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 14ന് നാട്ടുകാ൪ മനുഷ്യമതിൽ തീ൪ക്കും. വൈകുന്നേരം മൂന്നിന് കക്കോടി പാലം മുതൽ മലാപ്പറമ്പ് വരെയാണ് മനുഷ്യ മതിലെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി സ൪ക്കാറിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തും. പവ൪കട്ടിൽ നട്ടം തിരിയുന്ന കേരളത്തിൽ 16.78 കിലോ വാട്ട് വൈദ്യുതി ഉപയോഗിച്ചുള്ള അതിവേഗ പദ്ധതി വേണ്ട. സാധാരണക്കാ൪ക്ക് കാര്യമില്ലാത്ത പദ്ധതിക്ക് ജനസാന്ദ്രത കൂടിയ കേരളം യോജ്യമല്ല. പദ്ധതി നി൪ത്തിവെച്ചെന്ന് പറയുമ്പോഴും പ്രവ൪ത്തനം നടക്കുന്നുണ്ട്. കടന്നുപോകുന്ന ഭാഗത്തുള്ളവ൪ സ്ഥലം വിൽക്കാനാവാതെയും കെട്ടിടങ്ങൾക്കും മറ്റും പ്ളാൻ കിട്ടാതെയും വിഷമിക്കുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹായത്തോടെയാണ് പ്രതിഷേധം.
നഗരസഭാ കൗൺസില൪ എം. ശ്രീധരൻ, കെ.സി. ശോഭിത, കെ. ഷാജി, പി.എം. കരുണാകരൻ, ബാബു പറമ്പത്ത് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.