മാനന്തവാടിയില്‍ ജോയിന്‍റ് ആര്‍.ടി.ഒ ഓഫിസിന് അനുമതി

മാനന്തവാടി: നീണ്ടകാലത്തെ മുറവിളിക്കൊടുവിൽ മാനന്തവാടിയിൽ ജോയൻറ് ആ൪.ടി.ഒ ഓഫിസ് അനുവദിച്ച് സ൪ക്കാ൪ ഉത്തരവായി. ഇതോടെ വാഹനം സംബന്ധിച്ച മാനന്തവാടിക്കാരുടെ ദുരിതങ്ങൾക്ക് അറുതിയാകുന്നു. ഈ മാസം ഒമ്പതിന് ഗതാഗത വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഏലിയാസ് ജോ൪ജാണ് എം.എസ് 61/12 നമ്പ൪ പ്രകാരം ഉത്തരവിറക്കിയത്.
2001-2004ലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ശിപാ൪ശ പ്രകാരമാണ് ആ൪.ടി.ഒ ഓഫിസ് അനുവദിച്ചത്. ജോയൻറ് ആ൪.ടി.ഒ (ഒന്ന്), മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ (ഒന്ന്), ജൂനിയ൪ സൂപ്രണ്ട് (ഒന്ന്), അഡി. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ (രണ്ട്), ഹെഡ് ക്ള൪ക്ക് (ഒന്ന്), യു.ഡി ക്ള൪ക്ക് (മൂന്ന്), എൽ.ഡി ക്ള൪ക്ക് (രണ്ട്), ടൈപിസ്റ്റ് (രണ്ട്), അറ്റൻഡ൪ (ഒന്ന്), ഡ്രൈവ൪ (ഒന്ന്), പ്യൂൺ (രണ്ട്), തൂപ്പുകാരൻ (ഒന്ന്) ഉൾപ്പെടെ 17 തസ്തികകളും അനുവദിച്ചിട്ടുണ്ട്. 2000 സ്ക്വയ൪ ഫീറ്റ് വിസ്തീ൪ണമുള്ള മുറി സൗകര്യം ലഭ്യമായാൽ ഉടൻ ഓഫിസ് പ്രവ൪ത്തനം തുടങ്ങുമെന്ന് അധികൃത൪ അറിയിച്ചു.
ഓഫിസ് പ്രവ൪ത്തനം ആരംഭിക്കുന്ന മുറക്ക് സീരിയൽ നമ്പ൪ ലഭ്യമാകും. നിലവിൽ  കെ.എൽ 65 രജിസ്ട്രേഷൻ വരെയാണുള്ളത്. ഇനിമുതൽ കെ.എൽ. 73 രജിസ്ട്രേഷൻ ആക്കും.
നിരവധി വ൪ഷങ്ങളായി മാനന്തവാടിയിൽ ആ൪.ടി.ഒ ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ടുവരുകയായിരുന്നു. മാനന്തവാടി താലൂക്കിലുള്ളവ൪ കൽപറ്റ ആ൪.ടി.ഒ ഓഫിസിലെത്തിയാണ് വാഹന സംബന്ധമായ കാര്യങ്ങൾ ചെയ്തുവന്നിരുന്നത്.
പേര്യയിൽ നിന്നുള്ളവ൪ 65 കി.മീ. ദൂരവും നിരവിൽപുഴയിൽ നിന്നുള്ളവ൪ 60 കി.മീ. ദൂരവും തിരുനെല്ലിയിൽ നിന്നുള്ളവ൪ 70 കി.മീ. ദൂരവും സഞ്ചരിച്ചാണ് കൽപറ്റയിലെത്തി ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ വാഹന സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
 നൂറുകണക്കിന് രൂപ ചെലവഴിക്കേണ്ടതായും വരുന്നു. ഓഫിസ് മാനന്തവാടിയിൽ പ്രവ൪ത്തിക്കുന്നതോടെ ഇത്തരം ദുരിതങ്ങൾക്ക് പരിഹാരമാകും. ബത്തേരിയിലും ജോ. ആ൪.ടി.ഒ ഓഫിസും 17 തസ്തികകളും അനുവദിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.