മിനി ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

മാനന്തവാടി: നിയന്ത്രണം വിട്ട മിനി ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച പുല൪ച്ചെ നാലുമണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കൽപറ്റയിലേക്ക് പഴവ൪ഗങ്ങളുമായി പോവുകയായിരുന്ന കെ.എ.04 ബി.3233 നമ്പ൪ വാഹനമാണ് പനമരം ബീവറേജ് കോ൪പറേഷനു സമീപത്തെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടിന്മുകളിലേക്ക് മറിഞ്ഞത്. ഡ്രൈവറും ക്ളീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവ൪ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.