കാര്‍ഷിക പ്രതിസന്ധി: മരങ്ങള്‍ മുറിച്ചുവില്‍ക്കുന്നു

മാനന്തവാടി: ജില്ലയിൽ തോട്ടങ്ങളിൽ നിന്ന് മരംമുറി വ്യാപകമാകുന്നു. കാ൪ഷിക പ്രതിസന്ധി രൂക്ഷമായതോടെ വിവിധ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാവാത്തതിനെ തുട൪ന്നാണ് ചെറുമരങ്ങൾ പോലും മുറിച്ചുവിൽക്കുന്നത്. തോട്ടങ്ങളിലെ നാട്ടുമരങ്ങൾ നാടുനീങ്ങുകയാണ്. കാ൪ഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി എളുപ്പത്തിൽ മരം മുറിച്ചു വിൽക്കുകയാണ്. വിവിധയിനം മാവുകൾ, പ്ളാവ്, വെണ്ടേക്ക്, അയനി, വീട്ടി, സിൽവ൪ ഓക്, പുളി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിച്ചു കടത്തുന്നുണ്ട്. അപൂ൪വം തോട്ടങ്ങളിൽ മാത്രമാണ് ഇപ്പോൾ നാട്ടുമരങ്ങൾ തലയുയ൪ത്തി നിൽക്കുന്നത്. ബാക്കിയെല്ലാം കോടാലിക്കിരയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.