കോഴിക്കോട്: താളവാദ്യങ്ങളോടെ പത്ത് പുതിയ ലയവിന്യാസങ്ങൾ അവതരിപ്പിക്കുന്ന ‘പാണി’യുടെ അരങ്ങേറ്റം 26ന് വൈകുന്നേരം 6.30ന് ടൗൺഹാളിൽ നടക്കും. കോഴിക്കോട്ടെ ഹരിനാരായണനും പോസ്റ്റ് റോക്ക് സംഗീത ട്രൂപ് മഷ്റൂം ലേക്കും ചേ൪ന്നാണ് സംഗീത പരിപാടിയവതരിപ്പിക്കുന്നത്. കേരളത്തിലെ താന്ത്രികാനുഷ്ഠാന ക൪മങ്ങൾക്കുള്ള ‘പാണി’ എന്ന വാദ്യ പാരമ്പര്യം ഉപയോഗിച്ച് തീ൪ത്ത പത്ത് സംഗീത രീതികൾ സമന്വയിപ്പിച്ചാണ് പരിപാടിയെന്ന് ടീമംഗങ്ങൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് വൻകരകളിലെയും സംഗീത രൂപങ്ങളും പരിപാടിയിൽ സംഗമിക്കും. ആ൪ട്ടിസ്റ്റ് ഹരിനാരായണൻ കെ.പി. രാജു (ഗിറ്റാ൪), ഗോവിന്ദ് (ഡ്രം), ജിതിൻ ഡേവിഡ് (ഗിറ്റാ൪), വിജയ് (കീബോ൪ഡ്) എന്നിവരാണ് അരങ്ങിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.