കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങി

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം കെ.എസ്ആ൪.ടി.സി യിൽ വീണ്ടും പെൻഷൻ മുടങ്ങി. യു.ഡി.എഫ് അധികാരത്തിൽ വന്നശേഷം ആദ്യമായാണ്  വിതരണം മുടങ്ങുന്നത്.
 എല്ലാ മാസവും അഞ്ചിനാണ് പെൻഷൻ വിതരണം നടക്കുന്നത്. 19 മാസമായി തുക കൃത്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുട൪ന്ന്  ഈ മാസം അതിന് സാധിച്ചിട്ടില്ല. കോ൪പറേഷനിൽ 35,000 പെൻഷൻകാരാണുള്ളത്. 28 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് പ്രതിമാസം വേണ്ടത്്. ഓരോമാസവും സ൪ക്കാ൪ അനുമതിയോടെ കെ.ടി.ഡി.എഫ്.സിയിൽ നിന്ന് 30 കോടി രൂപ കെ.എസ്.ആ൪.ടി.സി വായ്പ വാങ്ങിയാണ് വിതരണം നടത്തുന്നത്. ഈ തുക ദിവസ വരുമാനത്തിൻെറ നിശ്ചിത ശതമാനം നീക്കിവെച്ച്  തിരിച്ചടക്കും.
ഈമാസം വായ്പ വാങ്ങാൻ അനുമതി തേടി  സ൪ക്കാറിനെ സമീപിച്ചെങ്കിലും ധനവകുപ്പ് ഇക്കാര്യത്തിൽ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ധനവകുപ്പിൻെറ അനുമതിലഭിച്ചാലും നടപടിക്രമം പൂ൪ത്തീകരിച്ച് പെൻഷൻ വിതരണം ചെയ്യാൻ  ദിവസങ്ങൾ വേണ്ടിവരും.
ഡീസൽ വില വ൪ധനയെ തുട൪ന്ന് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ  പ്രതിമാസ നഷ്ടം 58 കോടിയായി ഉയ൪ന്നിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.