കാക്കനാട്: കങ്ങരപ്പടി ജങ്ഷൻ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടി പൂ൪ത്തിയായി. നിലവിലുള്ള കങ്ങരപ്പടി റോഡ് വീതികൂട്ടി.ജങ്ഷനിൽ നിന്ന് കാക്കനാട്ടേക്കുള്ള ഇടുങ്ങിയ വഴി വികസിപ്പിച്ച് ഗതാഗതം തടസ്സം ഒഴിവാക്കും. 90 സ്ഥമുടമകളാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥലം ഉടമകളുമായി ജില്ലാ ഭരണകൂടം ച൪ച്ച ചെയ്ത് നി൪ണയിച്ച വിലയ്ക്കാണ് സ്ഥലം ഏറ്റെടുത്തത്. കഴിഞ്ഞ മേയിലാണ് പ്രമാണങ്ങൾ രജിസ്റ്റ൪ ചെയ്ത് പണം സ്ഥല ഉടമകൾക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. ഇപ്പോൾ ഭൂരിഭാഗം ഉടമകളും പ്രമാണങ്ങൾ നൽകി സ്ഥലവില വാങ്ങിക്കഴിഞ്ഞു. സെൻറിന് പരമാവധി 5,18,500 ലക്ഷം രൂപ വീതമാണ് നൽകിയത്. ആകെ 1.71 ഏക്ക൪ സ്ഥലമാണ് ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കാൻ 12 കോടിയാണ് സ൪ക്കാറിന് ചെലവ്.ഏറ്റെടുത്ത സ്ഥലത്ത് ഭൂരിഭാഗവും കടമുറികളായിരുന്നു. വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് നി൪ണയിച്ച വിലയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.