വീട്ടില്‍ തീപിടിത്തം; ഉപകരണങ്ങള്‍ നശിച്ചു

അലനല്ലൂ൪: എടത്തനാട്ടുകര മൂച്ചിക്കലിൽ വീടിനുള്ളിൽ തീ പിടിച്ച് ഉപകരണങ്ങൾ നശിച്ചു. വെള്ളിയാഴ്ച രാവിലെ ഊട്ടുപുറത്ത് അജിതയുടെ വീട്ടിലാണ് തീപിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. അജിത തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലും മക്കൾ സമീപ വീടുകളിലുമായിരുന്നു. രാവിലെ വീട് തുറന്നപ്പോഴാണ് വീടിൻെറ മുൻ ഭാഗം കത്തിയമ൪ന്ന നിലയിൽ കണ്ടത്. മേശയും നാല് കസേരകളും പുസ്തകങ്ങളും മറ്റു സാമഗ്രികളും കത്തി നശിച്ചു. അജിത വിവരമറിഞ്ഞ് സ്ഥലത്തെത്തി. നാട്ടുകൽ പൊലീസ്, അലനല്ലൂ൪ വില്ലേജ് ഉദ്യോഗസ്ഥ൪, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.