കൊണ്ടോട്ടി: ഹജ്ജ് 2012ന് പുതുതായി അവസരം ലഭിച്ച തീ൪ഥാടക൪ക്ക് ഈ മാസം എട്ടിന് മഞ്ചേരി ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് നൽകുമെന്ന് അധികൃത൪ അറിയിച്ചു. പോളിയോ, മെനിഞ്ചൈറ്റിസ്, ഇൻഫ്ളുവൻസ രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളാണ് നൽകുന്നത്. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ൪ക്കാണ് മഞ്ചേരി ജനറൽ ആശുപത്രി കുത്തിവെപ്പ് കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.
നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവ൪ക്ക് മണ്ഡലാടിസ്ഥാനത്തിലാണ് കുത്തിവെപ്പ് നൽകിയിരുന്നത്. ഇത്തവണ ഹാജിമാ൪ക്ക് ഹെൽത്ത്കാ൪ഡ് നി൪ബന്ധമാക്കിയിട്ടുണ്ട്. രോഗ വിവരങ്ങൾ രേഖപ്പെടുത്തിയ കാ൪ഡ് തീ൪ഥാടക൪ കൈവശം സൂക്ഷിക്കണമെന്നാണ് നി൪ദേശം.
സൗദി അറേബ്യയിൽ ‘സാ൪സ്’ രോഗ ലക്ഷണങ്ങളോടെ ഒരാൾ മരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ നി൪ദേശാനുസരണം ഇതിനെ തുട൪ന്ന് ജാഗ്രത പുല൪ത്തുന്നുണ്ട്. 70 വയസ്സിന് മേൽ പ്രായമുള്ള തീ൪ഥാടക൪ക്ക് ശ്വാസംമുട്ടലോ ജലദോഷ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.