പെരിന്തൽമണ്ണ: അവിശ്വാസ പ്രമേയം ശനിയാഴ്ച പരിഗണിക്കാനിരിക്കെ നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവെച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിയും കൗൺസിലറുമായ പച്ചീരി ഫാറൂഖാണ് രാജിവെച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ നഗരസഭാ സെക്രട്ടറിക്ക് രാജി കൈമാറി. ജൂബിലി റോഡിലെ പാറക്കൽ അരു റോഡ് ടെൻഡ൪ ചെയ്തില്ലെന്നാരോപിച്ച് ലീഗ് ചിഹ്നത്തിൽ 28ാം വാ൪ഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആലിക്കൽ ദേവദാസ് പൊതുമരാമത്ത് സ്ഥിരം സമിതിയിൽ നിന്ന് രാജിവെച്ചതാണ് അധ്യക്ഷൻെറ രാജിയിലേക്ക് നയിച്ചത്. ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിൻെറ ടെൻഡ൪ നടപടിക്ക് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ദേവദാസിൻെറ രാജി. ഇതോടെ പൊതുമരാമത്ത് സ്ഥിരം സമിതിയിൽ മുസ്ലിം ലീഗിനും സി.പി.എമ്മിനും രണ്ട് വീതം അംഗങ്ങളായി.എന്നാൽ, സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടായിരുന്ന ക്ഷേമകാര്യ സമിതിയിൽനിന്ന് അബ്ദുൽ ഹമീദും രാജിവെച്ചിരുന്നു. തുട൪ന്ന് നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുൽ ഹമീദ് പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ഈ സന്ദ൪ഭത്തിലാണ് പച്ചീരി ഫാറൂഖിനെതിരെ സി.പി.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.