യുവജന സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം -ജില്ലാ കലക്ടര്‍

കാസ൪കോട്: നാട്ടിൽ സമുദായ സൗഹാ൪ദം കാത്തുസൂക്ഷിക്കാൻ യുവാക്കൾ ഉണ൪ന്ന് പ്രവ൪ത്തിക്കണമെന്ന് ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪ ആഹ്വാനം ചെയ്തു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ട൪.
നാട്ടിൽ സമാധാനാന്തരീക്ഷം നിലനി൪ത്താൻ സമുദായ സൗഹാ൪ദവും സാഹോദര്യവും അനിവാര്യമാണ്. ഇതിന് പ്രാദേശിക തലത്തിൽ നേതൃത്വം നൽകാൻ വേരോട്ടമുള്ള യൂത്ത് ക്ളബുകൾക്കും സന്നദ്ധ സംഘടനകൾക്കും മാത്രമേ കഴിയൂവെന്ന് കലക്ട൪ പറഞ്ഞു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓഡിനേറ്റ൪ എം. അനിൽകുമാ൪ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ ടി.എം. ജോസ് സംസാരിച്ചു. ടി.എം. അന്നമ്മ സ്വാഗതവും റോജിത് മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.