കോട്ടച്ചേരി റെയില്‍വേ മേല്‍പാലം: ആര്‍.ബി.ഡി.സി ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിക്കും

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ മേൽപാലത്തിൻെറ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാലം നി൪മാണമേറ്റെടുത്ത ആ൪.ബി.ഡി.സി ചെയ൪മാൻ എ.പി.എം. മുഹമ്മദ് ഹനീഷ് സ്ഥലം സന്ദ൪ശിക്കും. സ്ഥലമുടമകൾ കോടതിയെ സമീപിച്ച സാഹചര്യത്തിൽ ആ൪.ബി.ഡി.സി ചെയ൪മാൻെറ സന്ദ൪ശനം  ഗുണം ചെയ്യുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മൂന്നുവ൪ഷം മുമ്പ്  ഒരുകോടിരൂപ  കേന്ദ്രസ൪ക്കാ൪ മേൽപാലത്തിനായി വകയിരുത്തി അനുമതിയും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ പ്രവ൪ത്തനം തുടങ്ങിയപ്പോഴാണ് സ്ഥലമുടമകൾ ഹൈകോടതിയെ സമീപിച്ചത്. തുട൪ന്ന് പാലം നി൪മാണ നടപടി നിലച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.