കേന്ദ്രീയ വിദ്യാലയം: വീണ്ടും സ്ഥലപരിശോധന നടത്തും

കാഞ്ഞങ്ങാട്: പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നി൪മിക്കാൻ അരയി ഗുരുവനത്തിൽ അനുവദിച്ച സ്ഥലത്ത് കേന്ദ്രീയ വിദ്യാലയ അധികൃത൪ വീണ്ടും പരിശോധന നടത്തും. ഇവിടെ അനുവദിച്ച 5.28 ഏക്ക൪ സ്ഥലം വിദ്യാലയത്തിന് വേണ്ടെന്ന നിലപാട് സ്ഥലം സന്ദ൪ശിച്ച വിദ്യാലയം ഡെപ്യൂട്ടി കമീഷണ൪ സ്വീകരിച്ച സാഹചര്യത്തിലാണ് ബംഗളൂരുവിൽനിന്നുള്ള മറ്റൊരു സംഘത്തെക്കൊണ്ട് വീണ്ടും പരിശോധന നടത്താൻ കേന്ദ്രീയ വിദ്യാലയം ചെയ൪മാൻ തയാറായതെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു.
അനുവദിച്ച സ്ഥലം വേണ്ടെന്ന അധികൃതരുടെ നിലപാടിനെ തുട൪ന്ന് കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാടിന് നഷ്ടമാകുമെന്ന ആശങ്കയുയ൪ന്ന സാഹചര്യത്തിൽ  വിദ്യാലയം ചെയ൪മാനെ കണ്ട് എം.പി ച൪ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച കേന്ദ്രീയ വിദ്യാലയത്തിലെത്തിയ പി. കരുണാകരൻ എം.പി സ്കൂൾ പ്രധാനാധ്യാപികയുമായി ച൪ച്ച നടത്തി. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി കാഞ്ഞങ്ങാട്ട് തുടങ്ങുമ്പോൾ ബംഗളൂരുവിൽനിന്നുള്ള സംഘം ഗുരുവനം സന്ദ൪ശിച്ച് തൃപ്തി പ്രകടിപ്പിച്ചിരുന്നതായി എം.പി പറഞ്ഞു. അതിൻെറ അടിസ്ഥാനത്തിലാണ് വിദ്യാലയം കാഞ്ഞങ്ങാട്ട് പ്രവ൪ത്തനം തുടങ്ങിയത്. എന്നാൽ, സ്ഥലം അനുയോജ്യമല്ലെന്നതിന് ഇപ്പോൾ പറയുന്ന കാരണങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്.
സ്ഥലം കൈമാറാൻ വൈകിയതാണ് നേരത്തെയുണ്ടായ ഏക പ്രശ്നം. ഇത് പരിഹരിച്ചതോടെ പുതിയ തടസ്സങ്ങളാണ് ഡെപ്യൂട്ടി കമീഷണ൪ ഉന്നയിച്ചത്. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് പി. പ്രഭാകരൻ കമീഷനും അന്നത്തെ ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രനും അതീവ താൽപര്യമെടുത്താണ് സ്ഥലം കൈമാറാൻ സാഹചര്യമൊരുക്കിയത്.
നിലവിൽ കെട്ടിടം നി൪മിക്കാൻ 5.28 ഏക്ക൪ സ്ഥലം മതി. കൂടുതൽ ആവശ്യമായിവന്നാൽ ലഭ്യമാക്കാനും കഴിയും.
വിദ്യാലയത്തിന് സമീപത്തായി ആശുപത്രിയില്ലെന്ന ഡെപ്യൂട്ടി കമീഷണറുടെ വാദവും തെറ്റാണ്. ജലക്ഷാമം ഉണ്ടാവുകയാണെങ്കിൽ പരിഹരിക്കാനും കഴിയും. എന്നാൽ, ഗുരുവനം ഭാഗത്ത് ജലക്ഷാമം അത്ര പ്രയാസം ഉണ്ടാക്കുന്നതല്ല. ആവശ്യമായ അപ്രോച്ച് റോഡ് ഉണ്ടാക്കാൻ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിചാരിച്ചാൽ നടക്കുമെന്നും എം.പി അഭിപ്രായപ്പെട്ടു. കേരളത്തിൻെറ പ്രത്യേകത മനസ്സിലാക്കാതെയാണ് ഡെപ്യൂട്ടി കമീഷണ൪ തടസ്സവാദങ്ങൾ ഉന്നയിച്ചത്.
കേന്ദ്രീയ വിദ്യാലയം അധികൃത൪ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. വിദ്യാലയം കാഞ്ഞങ്ങാട്ട് നിലനി൪ത്തുന്നതിന് അനുകൂലമായ റിപ്പോ൪ട്ട് നൽകാമെന്ന് കലക്ട൪ സമ്മതിച്ചതായും എം.പി പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിന് മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നാണ് ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ മുൻ ജില്ലാ കലക്ട൪ ജിതേന്ദ്രൻ പ്രതികരിച്ചതെന്നും എം.പി പറഞ്ഞു.
ഏതാണ്ട് 15 വ൪ഷം മുമ്പാണ് കാഞ്ഞങ്ങാട്ട് കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. ജനപ്രതിനിധികളുടെ ശ്രമഫലമായാണ് ഗുരുവനത്ത് ഭൂമി കണ്ടെത്തിയത്.
കേന്ദ്രീയ വിദ്യാലയം ബംഗളൂരു മേഖലാ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥ൪ ഉൾപ്പെടെയുള്ളവ൪ നിരവധി തവണ  പരിശോധന നടത്തിയാണ് സ്ഥലം അംഗീകരിച്ചത്. ഈ സ്ഥലം വിട്ടുകൊടുക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് ഏഴുവ൪ഷം മുമ്പ് വിദ്യാലയം തുടങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.