പാപ്പിനിശ്ശേരി: ചെറുകുന്ന് കുന്നിൻ മതിലക ക്ഷേത്രത്തിനു സമീപത്തെ പാറക്കെട്ടുകൾ അപകടഭീഷണി ഉയ൪ത്തുന്നു. ക്ഷേത്രത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾ ഏതുസമയവും ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്. കുന്നിനു താഴെയുളള നിരവധി വീട്ടുകാ൪ അപകട ഭീതിയിലാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്.
കനത്ത മഴയിൽ ചെറിയ പാറകളും മണ്ണും ഇളകി താഴേക്ക് ഒഴുകിവരുന്നതിനാൽ വലിയ പാറക്കെട്ടുകൾക്ക് ഇളക്കം തട്ടുന്നുണ്ട്. നാട്ടുകാ൪ വിവരം അറിയിച്ചെങ്കിലും അധികൃത൪ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പരാതി. കുന്നിനുസമീപമുള്ള ക്ഷേത്രവും നൂറു കണക്കിനു കുടുംബങ്ങളെയും സംരക്ഷിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.