ലേലം നിലച്ചു; ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

പീരുമേട്: ഏലക്കയുടെ ലേലം നിലച്ചതോടെ ഏലം ക൪ഷക൪ പ്രതിസന്ധിയിൽ.
 കിലോക്ക് 750 മുതൽ 1000 രൂപ വരെ വില ലഭിച്ചിരുന്നപ്പോഴാണ് ലേലം നിലച്ചത്. ഉൽപ്പാദിപ്പിക്കുന്ന കായ വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ ക൪ഷക൪ ക്ളേശിക്കുകയാണ്.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നവ൪ക്ക് കൂലി നൽകാൻ പോലും സാധിക്കുന്നില്ല. വളം, കീടനാശിനി പ്രയോഗങ്ങളും നിലച്ചു. ഒരാഴ്ചയായി ക൪ഷകരുടെ കൈയിൽ കെട്ടിക്കിടക്കുന്ന ഏലക്ക  വൻതോതിൽ ലേല കേന്ദ്രത്തിൽ എത്തുമ്പോൾ വിലയിടിയുമെന്ന ആശങ്കയും ക൪ഷക൪ക്കുണ്ട്. ലേല കേന്ദ്രത്തിൽ നിന്ന് വ്യാപാരികൾ വിട്ടുനിൽക്കുകയാണ്. ലേലം പുനരാരംഭിക്കാൻ എം.പി വിളിച്ച യോഗത്തിൽ നിന്ന് സ്പൈസസ് ബോ൪ഡ് ഉദ്യോഗസ്ഥരും ലേല കേന്ദ്രങ്ങളും വ്യാപാരികളും വിട്ടുനിന്നിരുന്നു.
ലേലം നടക്കാത്തതിനാൽ വ്യാപാര മാന്ദ്യവും  ദൃശ്യമാണ്. ലേലം പുനരാരംഭിച്ചില്ലെങ്കിൽ കൃഷി ജോലികൾ മുടങ്ങുന്നത് വിളവെടുപ്പിനെയും ബാധിക്കും. ക൪ഷക൪ പ്രതിസന്ധിയിലായിരിക്കുമ്പോഴും പ്രശ്നം പരിഹരിക്കാൻ സ൪ക്കാ൪ നടപടികൾ വൈകുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.