പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വിറ്റയാള്‍ പിടിയില്‍

കൊച്ചി: നഗരത്തിൽ കാരണക്കോടം ഭാഗത്ത് അനധികൃതമായി പാൻമസാല ഉൽപ്പന്നങ്ങൾ വിറ്റയാളെ ഷാഡോ പൊലീസും പാലാരിവട്ടം പൊലീസും ചേ൪ന്ന് പിടികൂടി.
തമ്മനം കാരണക്കോടം ഭാഗത്ത് ശിവാനന്ദനാണ് പിടിയിലായത്. മൂന്നുരൂപ വിലയുള്ള ഉൽപ്പന്നം പരിചിതരായ യുവാക്കൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും 30 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. 6004 പാക്കറ്റ് പാൻമസാല ഉൽപ്പന്നങ്ങൾ ഇയാളിൽനിന്ന് പിടികൂടി. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണ൪ ടോമി സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുട൪ന്ന് പാലാരിവട്ടം എസ്.ഐ ബിജു, ഷാഡോ എസ്.ഐ മുഹമ്മദ് നിസാ൪ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ എ.എസ്.ഐ നിത്യാനന്ദപൈ, സേവ്യ൪, പൊലീസുകാരായ പ്രവീൺ, ശ്രീകുമാ൪, സാനു, വിശാൽ, രാജി, സലീഷ് കുമാ൪ എന്നിവരും പാലാരിവട്ടം പൊലീസും ചേ൪ന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.