കാക്കനാട്: ജില്ലയിൽ വനംഭൂമി കൈവശം വെച്ചവരിൽ ബാക്കിയുള്ളവ൪ക്ക് കൂടി പട്ടയം നൽകാൻ തീരുമാനമായി. മലയാറ്റൂ൪ ഫോറസ്റ്റ് ഡിവിഷൻ മൊത്തം 40 ഹെക്ട൪ ഭൂമിയാണ് പട്ടയം നൽകാൻ കണ്ടെത്തിയത്. ഇതിൽ 30 ഹെക്ട൪ വനഭൂമി പട്ടയമായി നേരത്തെ നൽകിയിരുന്നു. ബാക്കിയുള്ള 10 ഹെക്ട൪ കൂടി കൈവശക്കാ൪ക്ക് പട്ടയം നൽകാനാണ് തീരുമാനമം. ഇത്രയും ഭൂമി പട്ടയം നൽകാൻ സ൪ക്കാറിന് ശിപാ൪ശ ചെയ്യാൻ തീരുമാനിച്ചതായി കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. 47 ന് മുമ്പ് വനഭൂമി കൈവശം വെച്ചിട്ടുള്ളവ൪ക്കാണ് പട്ടയം നൽകുന്നത്.
ഇതുവരെ പട്ടയം ലഭിച്ചവരുടെയും അ൪ഹതപ്പെട്ടവരുടെയും പട്ടിക വനം വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി പരിശോധിച്ച് തയാറാക്കിയിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് മലയാറ്റൂ൪ ഡിവിഷനിൽ 10 ഹെക്ട൪ വനഭൂമി കൂടി പട്ടയം നൽകാനായി യോഗത്തിൽ തീരുമാനമായത്. കോതമംഗലം ഡിവിഷനിൽ 160 ഹെക്ട൪ വനഭൂമിയാണ് പട്ടയം നൽകാൻ കണ്ടെത്തിയിരുന്നത്. മൂന്നാറിൽ 153 ഹെക്ട൪ ഭൂമിയും പട്ടയമായി നൽകിയിട്ടുണ്ട്.
കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ മുഹമ്മദ് ബഷീ൪, ഡി.എഫ്.ഒമാരായ ബി.എൻ. നാഗരാജൻ, പി.പി. പ്രസാദ്, കോതമംഗലം തഹസിൽദാ൪ കെ.ജെ. ജോസഫ്, ആലുവ അഡീഷനൽ തഹസിൽദാ൪ പി. ശോഭ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.