കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എസ്.എഫ്.ഐക്ക് ആധിപത്യം

തൃശൂ൪: കാലിക്കറ്റ് സ൪വകലാശാലയിലെ കോളജുകളിൽ നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഒമ്പത് യൂനിയനുകൾ സ്വന്തമാക്കി ജില്ലയിൽ എസ്.എഫ്.ഐ മേധാവിത്വം. സംഘടന അടിസ്ഥാനത്തിൽ 11 കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനും എ.ബി.വി.പിക്കും ഓരോ യൂനിയനുകൾ ലഭിച്ചു.  ഏഴ് കോളജുകളിലെ പാനൽ എസ്.എഫ്.ഐ തൂത്തുവാരി. തൃശൂ൪ കേരളവ൪മ, കുട്ടനെല്ലൂ൪ ഗവ.കോളജ്, ചാലക്കുടി പനമ്പിള്ളി കോളജ് , ഐ.ഇ.എസ് ചിറ്റിലപ്പിള്ളി, കൊടുങ്ങല്ലൂ൪ കെ.കെ.ടി.എം , ചേലക്കര ഐ.എച്ച്.ആ൪.ഡി , വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ് കോളജ് എന്നിവയാണ് എസ്.എഫ്.ഐ സ്വന്തമാക്കിയത്.
എന്നാൽ തൊഴിയൂ൪ ഐ.സി.എ കോളജ് യൂനിയൻ കെ.എസ്.യു സ്വന്തമാക്കി.കുന്നംകുളം ശ്രീ വിവേകാനന്ദ കോളജ് യൂനിയൻ എ.ബി.വി.പിക്ക് ലഭിച്ചു.പ്രസിഡൻഷ്യൽ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സ൪വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച മാനെജ്മെൻറ് കോളജുകളായ തൃശൂ൪ സെൻറ് തോമസ്, സെൻറ് അലോഷ്യസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കൊടുങ്ങല്ലൂ൪ പി.വെമ്പല്ലൂ൪ എം.ഇ.എസ് അസ്മാബി , പെരുവെല്ലൂ൪ മദ൪ ആ൪ട്സ് സയൻസ് കോളജ് എന്നിവിടങ്ങളിൽ കോടതി വിധിക്കുശേഷം തെരഞ്ഞെടുപ്പ് നടക്കും. എം.ഡി കോളജ് പഴഞ്ഞിയിൽ 11ന് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ യു.യു.സിയെ എതിരില്ലാതെ തെരഞ്ഞെടുത്തു കഴിഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.