കല്ലടിക്കോട്: തുപ്പനാട്-മീൻവല്ലം റോഡിലെ വഴുക്കപ്പാറ ചപ്പാത്ത് തക൪ന്നത് വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമാക്കി. നാലുവ൪ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിന് രണ്ടുതവണ നവീകരണത്തിന് തുക അനുവദിച്ചിട്ടും ഫണ്ട് വകമാറിപ്പോയതിനാൽ പ്രവൃത്തി നടന്നിട്ടില്ല.
എട്ട് കിലോ മീറ്റ൪ ദൈ൪ഘ്യമേറിയ റോഡിൻെറ മൂന്നര കിലോമീറ്റ൪ ഭാഗം മാത്രം മൂന്ന് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, കോൺക്രീറ്റ് അട൪ന്ന് സ്ളാബ് തക൪ന്ന വഴുക്കപ്പാറ ചപ്പാത്തിൽ കുഴികൾ നികത്താനോ പുതിയ ചപ്പാത്ത് നി൪മിക്കാനോ അധികൃത൪ തുനിഞ്ഞില്ല.
തക൪ന്ന ചപ്പാത്തിൽ തെന്നി മറിയുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം ദിനംപ്രതി വ൪ധിക്കുകയാണ്. കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശ മേഖലയായ മൂന്നേക്കറിലേക്കുള്ള റോഡിൻെറ നവീകരണം നടത്തണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിൻെറ പഴക്കമുണ്ട്. മീൻവല്ലം ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിപ്പെടാനും റോഡിൻെറ ശോച്യാവസ്ഥ പ്രശ്നമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.