വെട്ടിച്ചു കടത്തിയ തോണി ഉടമകള്‍ പെരിന്തല്‍മണ്ണയിലെത്തിച്ചു

ഏലംകുളം: റവന്യു അധികൃതരെ വെട്ടിച്ചു കടത്തിയ തോണി ഉടമകൾ പെരിന്തൽമണ്ണ സബ് കലക്ട൪ ഓഫിസിലെത്തിച്ചു. ഏലംകുളം മപ്പാട്ടുകര കടവിൽ നിന്ന് ബുധനാഴ്ച പിടികൂടിയ തോണികളിൽ ഒന്ന് പരിശോധക സംഘത്തെ വെട്ടിച്ച് മണൽ മാഫിയ തട്ടിയെടുത്തിരുന്നു.  അനധികൃത മണൽ കടത്തിനിടെ റവന്യു അധികൃത൪  മൂന്ന് തോണികളാണ്  പിടിച്ചെടുത്തിരുന്നത്. രണ്ടെണ്ണം അപ്പോൾ തന്നെ നശിപ്പിച്ചിരുന്നു.  തട്ടിയെടുത്ത തോണി പെരിന്തൽമണ്ണയിലെത്തിക്കണമെന്ന നി൪ദേശത്തെ തുട൪ന്ന് വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് വാഹനത്തിൽ കയറ്റി തോണി എത്തിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.