കാഞ്ഞങ്ങാട്: കാസ൪കോട് ജില്ലയിൽ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ എത്തിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽനിന്ന് 15ലക്ഷത്തിൻെറ കള്ളനോട്ടുകൾ വാങ്ങി വ്യാജ സ്വ൪ണം നൽകിയ ദൽഹിയിലെ രാജു എന്നയാൾക്കായുള്ള അന്വേഷണ സംഘത്തിൻെറ തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ദൽഹിയിൽ തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുട൪ന്ന്, സംഘം വ്യാഴാഴ്ച യു.പിയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഹോസ്ദു൪ഗ് സി.ഐ വേണുഗോപാലിൻെറ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് അന്വേഷണം നടത്തുന്നത്.
കള്ളനോട്ട് ഇടപാടിൻെറ സൂത്രധാരനായ ഉഡുപ്പി സ്വദേശി മൊയ്തീൻ ഹാജി കൊടുത്തയച്ച 15 ലക്ഷം രൂപയുടെ കള്ളനോട്ട് ദൽഹിയിലെ രാജു എന്നൊരാൾക്ക് നൽകിയെന്ന് അറസ്റ്റിലായ ചേതൻവ൪മയുടെയും ബണ്ട്വാളിലെ ഉസ്മാൻെറയും മൊഴി. ഇതിൻെറ അടിസ്ഥാനത്തലാണ് അന്വേഷണസംഘം ദൽഹിയിൽ പോയത്. വാഹന സൗകര്യം പോലുമില്ലാതെ അന്വേഷണസംഘം അറസ്റ്റിലായ പ്രതികളുമായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.