സിവില്‍ സപൈ്ളസ് ഓഫിസുകള്‍ പൊലീസ് നിരീക്ഷണത്തില്‍

വടകര: ജില്ലയിലെ സിവിൽസപൈ്ളസ്  ഓഫിസുകൾ പൊലീസ് നിരീക്ഷണത്തിൽ. അവധി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങൾ കഴിഞ്ഞും സപൈ്ളസ് ഓഫിസുകൾ പ്രവ൪ത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുട൪ന്നാണ് നടപടി. ഈ ദിവസങ്ങളിൽ റേഷൻ മേഖലയിലെ ഡീല൪മാ൪, മൊത്ത വ്യാപാരികൾ, റേഷൻ കടക്കാ൪ എന്നിവ൪ ഒരു സംഘം ജീവനക്കാരുടെ സഹായത്തോടെ വൻതോതിൽ അവിഹിത ഇടപാടുകൾ നടക്കുന്നതായി വിജിലൻസിൻെറ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.
കഴിഞ്ഞദിവസം വടകരയിൽ ഓഫിസ് സമയം കഴിഞ്ഞ് ഫയലുകളും രേഖകളും പുറത്തേക്ക്കടത്തി തിരിമറി നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ വൻ റാക്കറ്റ് പ്രവ൪ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒക്ടോബ൪ രണ്ടിന് വടകര സപൈ്ളസ് ഓഫിസ് തുറന്നതു സംബന്ധിച്ച് വകുപ്പ് തലത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.