കൊടുവള്ളി സഹ. ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി: രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ കീഴടങ്ങല്‍

കൊടുവള്ളി: രാഷ്ട്രീയ വാഗ്വാദങ്ങൾക്കും കടുത്ത പ്രക്ഷോഭങ്ങൾക്കുമൊടുവിൽ കൊടുവള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് യു.ഡി.എഫ് നേതാക്കൾ പൊലീസിൽ കീഴടങ്ങി. സെപ്റ്റംബ൪ ഒമ്പതിന് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്തെന്ന യു.ഡി.എഫ് ആരോപണത്തെ തുട൪ന്നാണ് ബൂത്ത് കൈയേറ്റവും അക്രമസംഭവങ്ങളുമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കൊടുവള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ എ.പി. മജീദ് മാസ്റ്റ൪ (46), മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ഭാരവാഹിയും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.കെ.എ. കാദ൪ (36), മണ്ഡലം മുസ്ലിംയൂത്ത് ലീഗ് പ്രസിഡൻറ് എം.കെ.ബി. മുഹമ്മദ് (37), കൊടുവള്ളി ബ്ളോക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം.വി. നൂ൪ മുഹമ്മദ് (35), കൊടുവള്ളി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻറ് എടക്കണ്ടി നാസ൪ (41) എന്നിവ൪ കൊടുവള്ളി പൊലീസിൽ കീഴടങ്ങിയത്.
പി. മജീദ് മാസ്റ്റ൪ ബുധനാഴ്ച രാത്രിയും ബാക്കി നാലുപേ൪ വ്യാഴാഴ്ച രാവിലെ 11.45ഓടെയുമാണ് കീഴടങ്ങിയത്. ഹൈകോടതി വിധി ലംഘിച്ച് അക്രമം അഴിച്ചുവിടൽ, പൊലീസിൻെറ കൃത്യനി൪വഹണം തടസ്സപ്പെടുത്തൽ, പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചാ൪ത്തിയാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. ഇവരെ താമരശ്ശേരി ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിനാസ്പദമായ സംഭവം നടന്ന് 24 ദിവസത്തിന് ശേഷമാണ് പ്രധാന നേതാക്കൾ അറസ്റ്റിലാകുന്നത്. സംഭവത്തിൽ പ്രതികളായവരെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സി.ഐ ഓഫിസ് ധ൪ണയടക്കം വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുട൪ന്ന് താമരശ്ശേരി ഡിവൈ.എസ്.പി ജെയ്സൺ  എബ്രഹാമിൻെറ നേതൃത്വത്തിൽ പ്രവ൪ത്തകരുടെ വീടുകളിൽ കയറി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട യു.ഡി.എഫ് നേതാക്കൾ പൊലീസിൽ കീഴടങ്ങിയത്.
ഇവ൪ വെള്ളിയാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. അനിഷ്ട സംഭവങ്ങളെത്തുട൪ന്ന് തെരഞ്ഞെടുപ്പ് നി൪ത്തിവെച്ചതിനാൽ ബാങ്ക് ഭരണം ആദ്യം അഡ്മിനിസ്ട്രേറ്ററെയും പിന്നീട് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെയും ഏൽപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തണമെന്നാണ് നിയമം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.