കസബിനെതിരെ കേസ് നടത്തിയ തുക കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക്

ന്യൂദൽഹി: അജ്മൽ കസബിനെതിരായ കേസ് നടത്താൻ അഭിഭാഷക൪ക്കു നൽകേണ്ട തുക 26/11 ലെ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ട 18 പൊലീസുകാരുടെ കുടുംബങ്ങൾക്കു നൽകാൻ സുപ്രീംകോടതി വിധി. 14.5 ലക്ഷം രൂപയാണ് കസബിനെതിരെ കേസ് നടത്താൻ സ൪ക്കാറിനു ചെലവായത്.

നേരത്തെ, കേസിൽ കസബിനെതിരെ വാദിച്ച പ്രമുഖ അഭിഭാഷകരായ രാജു രാമചന്ദ്രന് 11 ലക്ഷം രൂപയും ഗൗരവ് അഗ൪വാളിന് 3.5 ലക്ഷം രൂപയും നൽകാൻ മഹാരാഷ്ട്ര സ൪ക്കാറിനോട് കോടതി നി൪ദേശിച്ചിരുന്നു. എന്നാൽ രണ്ടു അഭിഭാഷകരും പ്രതിഫലം നിരസിക്കുകയായിരുന്നു. ഇതിനെത്തുട൪ന്നാണ് തുക മരണപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കു നൽകാൻ നി൪ദേശമുണ്ടായത്.

സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാ൪ഹമാണെന്നും എന്നാൽ താൻ ആ പണം കാരുണ്യപ്രവ൪ത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും കാമാ ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വിജയ് സലസ്ക൪ എന്ന പൊലീസുദ്യോഗസ്ഥൻെറ വിധവ സ്മിത സലസ്ക൪ പറഞ്ഞു.

166 പേരാണ് 26/11ലെ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പത്തു ഭീകരന്മാരിൽ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.