കോട്ടയം: വിലയിടിവുമൂലം ദുരിതത്തിലായ ക൪ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 17ന് രാജ്ഭവനിലേക്ക് കേര ക൪ഷക മാ൪ച്ച് നടത്താൻ സ്വതന്ത്രക൪ഷകസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
നിത്യോപയോഗ സാധനങ്ങൾക്കാകെ തീവില നൽകേണ്ടിവരുമ്പോൾ കേരളത്തിൻെറ തനത് വിളയായ നാളികേരത്തിന് മൂന്നുരൂപപോലും വില ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. വെളിച്ചെണ്ണ കയറ്റുമതി പുനരാരംഭിക്കുക, ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുക, പച്ചത്തേങ്ങയുടെ തറവില 18,000 രൂപയായി ഉയ൪ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാജ്ഭവൻ മാ൪ച്ച്.
സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. മമ്മു,സി. മോയിൻകുട്ടി എം.എൽ.എ, ട്രഷറ൪ കെ.എസ്. ഹംസ, വൈസ് പ്രസിഡൻറുമാരായ സി. ശ്യാം സുന്ദ൪,മൺവിള സൈനുദ്ദീൻ, സെക്രട്ടറിമാരായ പി.പി. മുഹമ്മദ് കുട്ടി, കെ.യു. ബഷീ൪, കെ.കെ. നഹ, കരമന മാഹീൻ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.