സുൽത്താൻ ബത്തേരി: മരിച്ചു മണ്ണോട് ചേരുന്നതിലല്ല, ജീവിച്ചിരിക്കുന്ന മനുഷ്യന് അത്താണിയാവുന്നതിലാണ് മനുഷ്യാവയവങ്ങളുടെ ധ൪മമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മാനവ കാരുണ്യയാത്രക്ക് വയനാടിൻെറ ഐക്യദാ൪ഢ്യം.
അന്യന് ഉപകാരപ്പെടുന്ന തൻെറ സമസ്താവയവങ്ങളും ദാനം ചെയ്യാൻ തയാറാണെന്ന് പ്രഖ്യാപിച്ച് സമ്മതിപത്രം ഒപ്പിട്ട് നൽകിയാണ് ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്തംഗം പി.എം. ജോയി അധ്യക്ഷത വഹിച്ചു. മരണത്തെ അതിജീവിക്കുന്ന നന്മയുടെ വിളംബരമാണ് വൃക്കദാനമടക്കമുള്ള അവയവദാന പ്രക്രിയയെന്ന് ജാഥാ ക്യാപ്റ്റൻ കിഡ്നി ഫെഡറേഷൻ ചെയ൪മാൻ ഫാ.ഡേവിഡ് ചിറമ്മേൽ പറഞ്ഞു. മനുഷ്യനു ചെയ്യാൻ കഴിയുന്ന അതിമഹത്തായ ദാനമാണത്.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ എ.എസ്. വിജയ ബത്തേരി, വത്സചാക്കോ പനമരം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. മുഹമ്മദ്, ബീന വിജയൻ, ബ്ളോക് പഞ്ചായത്ത് അംഗം നസീറാ ഇസ്മായിൽ, തഹസിൽദാ൪ കെ.കെ. വിജയൻ, അസംപ്ഷൻ ഫെറോനാ വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ എന്നിവ൪ അവയവദാന സമ്മതപത്രം ഒപ്പിട്ടു സംസാരിച്ചു.
ഫ്ളാക്സ് ക്ളബ് പ്രസിഡൻറ് ടി.ജി. ചെറുതോട്ടിൽ സ്വാഗതവും സെക്രട്ടറി അജയ് ഐസക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.