കൽപറ്റ: സിവിൽ സപൈ്ളസ് കോ൪പറേഷനിൽ ചെലവു ചുരുക്കലിൻെറ പേരിൽ ദിവസ വേതനക്കാരെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് സിവിൽ സപൈ്ളസ് എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി.യു) ബുധനാഴ്ച പണിമുടക്കും. സംസ്ഥാനത്തെ 1500ഓളംവരുന്ന മാവേലി സ്റ്റോറുകളിലും സൂപ്പ൪ മാ൪ക്കറ്റുകളിലും 10,000ത്തോളം താൽക്കാലിക ജീവനക്കാരുണ്ട്. സെപ്റ്റംബ൪ ഒന്നിന് സപൈ്ളകോ ഇറക്കിയ ഉത്തരവിൽ ദിവസവേതനക്കാരുടെ എണ്ണം നാലിലൊന്നായി ചുരുക്കണമെന്നാണ് പറയുന്നത്. ഇത് സ്റ്റാളുകളുടെ സുഗമമായ പ്രവ൪ത്തനത്തെ ബാധിക്കും. ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ സംഘ൪ഷത്തിനും കാരണമാകും. ജില്ലാ കൺവെൻഷനിൽ പി.വി. സിജി, മൊയ്തീൻകുട്ടി, ബിന്ദു, ബീന, സുന്ദരൻ, ശൈലേഷ്, ശ്രീകുമാരൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.