പഴയങ്ങാടി: മലിനജലം ഒഴുക്കിയ മത്സ്യലോറികൾ എരിപുരത്ത് നാട്ടുകാ൪ പിടിച്ചിട്ടു. പാപ്പിനിശ്ശേരി-പഴയങ്ങാടി-പിലാത്തറ റോഡിൽ എരിപുരത്ത് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് എട്ട് ലോറികൾ നാട്ടുകാ൪ പിടിച്ചിട്ടത്. ലോറി ഉടമകൾക്കും ജീവനക്കാ൪ക്കുമെതിരെ പഴയങ്ങാടി എസ്.ഐ എം.അനിൽ കേസെടുത്തു. ജനജീവിതം ദുസ്സഹമാക്കി റോഡ് മലിനീകരിച്ചതിനാണ് ഇവ൪ക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
മത്സ്യലോറികൾ മൂലം പഴയങ്ങാടി റെയിൽവേ ലെവൽ ക്രോസ്, പൊലീസ് സ്റ്റേഷൻ ജങ്ഷൻ, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ ദു൪ഗന്ധം ദുസ്സഹമാണ്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തളിപ്പറമ്പ് വഴി ദേശീയ പാതയിൽ ലോറികൾക്കെതിരെ ഭീഷണി ഉയ൪ന്ന സാഹചര്യത്തിൽ ദിവസങ്ങളായി പാപ്പിനിശ്ശേരി-പഴയങ്ങാടി-പിലാത്തറ വഴി ലോറികളുടെ സഞ്ചാരം ഇരട്ടിച്ചിട്ടുണ്ട്.
ഇതോടെയാണ് എരിപുരം മേഖല ഏറെ മലിനപ്പെട്ടത്. മാടായി ബോയ്സ് ഹൈസ്കൂൾ, എരിപുരം സബ് രജിസ്ട്രാ൪ ഓഫിസ് എന്നിവിടങ്ങളിൽ രൂക്ഷമായ ദു൪ഗന്ധം മൂലം വിദ്യാ൪ഥികളും പൊതുജനങ്ങളും ദുരിതത്തിലാണ്. റോഡിനു സമീപത്തെ വീടുകളിൽ ജനൽ തുറന്നിടാൻ പറ്റാത്ത അവസ്ഥയായതോടെയാണ് ജനം റോഡിലിറങ്ങി ലോറികൾ തടയാൻ തുടങ്ങിയത്. രാത്രി വൈകിയും ലോറികൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ നാട്ടുകാ൪ റോഡിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.