കോഴിക്കോട്: വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തി പിഴ ഈടാക്കാൻ മോട്ടോ൪ വാഹനവകുപ്പ് കാസ൪കോടുവരെയുള്ള ദേശീയപാതയിൽ ഫുള്ളി ഓട്ടോമേറ്റഡ് കാമറകൾ സ്ഥാപിക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വിജയംകണ്ട ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ കാസ൪കോട് സംസ്ഥാന അതി൪ത്തിവരെ നടപ്പാക്കാനാണ് വകുപ്പു മന്ത്രി ആര്യാടൻ മുഹമ്മദിൻെറ നി൪ദേശം. ഇതിനുമുന്നോടിയായി കോഴിക്കോട് രാമനാട്ടുകര-പൂളാടിക്കുന്ന് ബൈപ്പാസിൽ മൂന്നു കാമറകൾ ഉടൻ സ്ഥാപിക്കും. രാമനാട്ടുകരക്കും-തൊണ്ടയാടിനുമിടയിൽ, തൊണ്ടയാട്-മലാപ്പറമ്പ്, മലാപ്പറമ്പ്-പൂളാടിക്കുന്നിനുമിടയിൽ എന്നിങ്ങനെയാണ് കാമറകൾ സ്ഥാപിക്കുക. കരാറെടുത്ത എയ൪ടെൽ കമ്പനി വിദഗ്ധ൪ ഈയാഴ്ച സ്ഥലം സന്ദ൪ശിക്കും.
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ ഓഫിസിനുമുകളിൽ കാമറ സംവിധാനത്തിൻെറ കൺട്രോൾ നി൪മാണം തുടങ്ങി. ഇതോടൊപ്പം തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, മാവൂ൪ റോഡ്, സ്റ്റേഡിയം ജങ്ഷനുകളിൽ അഞ്ച് റെഡ്ലൈറ്റ് വയലേഷൻ കാമറകളും സ്ഥാപിക്കും. ചുവന്ന സിഗ്നൽ തെളിഞ്ഞിട്ടും വാഹനം നി൪ത്താതെ ഓടിച്ചുപോകുന്നവരെ പിടികൂടാനാണിത്.
വാഹനങ്ങൾ അമിത വേഗതയിൽപോയാലും രജിസ്ട്രേഷൻ നമ്പറടക്കം ഒപ്പിയെടുക്കുന്നതാണ് ഹൈ സ്പീഡ് ഓട്ടോമേറ്റഡ് കാമറകൾ. വേഗത, സ്ഥലം തുടങ്ങി വിശദാംശങ്ങളും കാമറ രേഖപ്പെടുത്തും. ചിത്രങ്ങൾ ഉടൻ ബി.എസ്.എൻ.എൽ ഒപ്ടിക്കൽ ഫൈബ൪ ശൃംഖല വഴി സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലെത്തും. വാഹനം ആരുടെ പേരിലാണ് രജിസ്റ്റ൪ ചെയ്തതെന്ന വിവരം കമ്പ്യൂട്ടറിൻെറ സഹായത്തോടെ കൺട്രോൾ റൂമിലെ ഉപകരണം കണ്ടെത്തും. തുട൪ന്ന് അമിത വേഗതയുടെ ദൃശ്യങ്ങളും പിഴവുകളും വിശദീകരിച്ചുള്ള പ്രിൻറ് തയാറാകും. ഇവ ഉടമസ്ഥൻെറ പേരിൽ തപാലിൽ അയച്ചുകൊടുക്കും. കമ്പ്യൂട്ട൪ വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിഴ അടക്കാതെ ആ൪ക്കും ഒഴിവാകാനാവില്ല.
വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പ൪ വ്യക്തവും നിയമാനുസൃതവുമല്ലെങ്കിൽ ഇവ കാമറക്ക് ഒപ്പിടെയുക്കാനാവില്ല. അതിനാൽ, നിയമാനുസൃത നമ്പ൪ പ്ളേറ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾ പിടികൂടാൻ ഉടൻതന്നെ റോഡരികിൽ ക൪ശന വാഹന പരിശോധന ആരംഭിക്കും.
നിയമാനുസൃതമല്ലാത്ത നമ്പ൪ പ്ളേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ പിടികൂടി ഉടമക്ക് നോട്ടീസയക്കും. നിശ്ചിത ദിവസത്തിനകം നമ്പ൪ പ്ളേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ ഹാജരാക്കാത്ത പക്ഷം ഉടമയുടെ ഡ്രൈവിങ് ലൈസൻസോ വാഹനത്തിൻെറ പെ൪മിറ്റോ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.