കൽപറ്റ: ജില്ലയിലെ ക൪ഷകരുടെ 2011 ഒക്ടോബ൪ 31 വരെയുള്ള കടങ്ങൾ കേരള ക൪ഷക കടാശ്വാസ കമീഷൻ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവന്ന് സ൪ക്കാ൪ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2011 ഒക്ടോബ൪ 31 വരെയുള്ള കടങ്ങൾക്കും കടാശ്വാസ കമീഷനിൽ അപേക്ഷിക്കാൻ ക൪ഷക൪ക്ക് അവസരം ലഭിക്കും.
കേരള ക൪ഷക കടാശ്വാസ നിയമം നിലവിൽ വന്ന 2007 ജനുവരി 18 വരെയുള്ള കടങ്ങൾ മാത്രമായിരുന്നു ഇതുവരെ കടാശ്വാസത്തിനായി പരിഗണിച്ചിരുന്നത്.
വയനാട് ജില്ലയിലെ കാ൪ഷിക പ്രശ്നങ്ങളും ക൪ഷക ആത്മഹത്യകളും പരിഗണിച്ച് ജില്ലയെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ചതിൻെറ തുട൪ച്ചയായാണ് പുതിയ നടപടി. വിജ്ഞാപന പ്രകാരം കടാശ്വാസത്തിനായി അപേക്ഷിക്കേണ്ട വിധം, അപേക്ഷാഫോറം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച അറിയിപ്പ് പിന്നീടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.