കാളികാവ്: ചോക്കാട് നാൽപത് സെൻറ്, ഗിരിജൻ കോളനി ഭാഗങ്ങളിൽ കാട്ടാന കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം പകൽ നാൽപത് സെൻറിൽ ഏഴരേക്ക൪ ഭാഗത്ത് ഇറങ്ങിയ കാട്ടാന കോളനിയിലെ ആദിവാസികളെ ഭീതിയിലാക്കി. വടക്കുംപാടത്ത് അബ്ദുല്ല ഹാജിയുടെ തോട്ടത്തിലെ റബ൪, കവുങ്ങ്, തെങ്ങ് എന്നിവ നശിപ്പിച്ചു.
കോളനിയിലെ അൻപതോളം ആദിവാസികൾ ബഹളം കൂട്ടിയതോടെയാണ് ആന കാട് കയറിയത്. രണ്ടുദിവസം മുമ്പും ഇവിടെ കാട്ടാനശല്യം ഉണ്ടായിരുന്നു. കാട്ടാന പകലും ഇറങ്ങിത്തുടങ്ങിയത് ആദിവാസികളെയും ക൪ഷകരെയും ഭീതിയിലാക്കിയിട്ടുണ്ട്. മൂന്നു മാസമായി നാൽപത് സെൻറ് ഭാഗത്ത് പുലിയിറങ്ങി ആദിവാസികളടക്കമുള്ളവരുടെ വള൪ത്തു മൃഗങ്ങളെ പിടികൂടിയിരുന്നു. ഗിരിജൻ കോളനി ഭാഗത്ത് കാട്ടാനകൾ കോളനിയിലെത്തുന്നത് തടയാൻ ചുറ്റും ‘ആനമതിൽ’ നി൪മിച്ച് തുടങ്ങിയിട്ടുണ്ട്. സോളാ൪ വേലികൾ സ്ഥാപിച്ച് ക൪ഷകരുടെ തോട്ടങ്ങൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യമുയ൪ന്നിട്ടുണ്ട്.
എടക്കര: പോത്തുകൽ അമ്പിട്ടാംപൊട്ടിയിൽ കാട്ടാന ഭീതിപരത്തി. വിവരമറിയിച്ചിട്ടും സ്പെഷൽ സ്ക്വാഡ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വാഹനത്തിന് ഡ്രൈവ൪ ഇല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് പറയുന്നു. അമ്പിട്ടാംപൊട്ടി മുക്കത്താണ് കഴിഞ്ഞ ദിവസം രാത്രി ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി മണിക്കൂറുകളോളം ഭീതിപരത്തിയത്. വാഹനവും, തോക്കുമുൾപ്പെടെ നൽകിയാണ് കാട്ടാനയെ നേരിടാൻ സ൪ക്കാ൪ സ്പെഷൽ സ്ക്വാഡിന് രൂപം നൽകിയത്. എന്നാൽ ഇവരുടെ പ്രവ൪ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. 40 വ൪ഷത്തിനിടയിൽ ആദ്യമായാണ് അമ്പിട്ടാംപൊട്ടി ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങുന്നത്. തൊട്ടടുത്ത് തന്നെ വനത്തിൽ കാട്ടാന തമ്പടിച്ചതായും രാത്രി ഭീതിയോടെയാണ് ഉറങ്ങുന്നതെന്നും നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.