പൊൻകുന്നം: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫ൪ട്ട് സ്റ്റേഷൻ താൽക്കാലികമായി പൂട്ടിയത് സാമൂഹിക വിരുദ്ധ൪ ടാങ്കിലേക്കുള്ള മാലിന്യനീക്കം തടസ്സപ്പെടുത്തിയതിനാലാണെന്ന് പഞ്ചായത്ത് അധികൃത൪. ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ശൗചാലയത്തിൽ നിന്ന് മാലിന്യം പോകുന്ന പൈപ്പിലേക്ക് തുണികളും മറ്റും കുത്തിത്തിരുകിയതിനെത്തുട൪ന്നാണ് ഒഴുക്ക് തടസ്സപ്പെട്ടത്. ശൗചാലയത്തിൻെറ പ്രവ൪ത്തനം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
പുതിയ ടാങ്ക് പണിയാൻ 3.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൻെറ പ്ളാനും എസ്റ്റിമേറ്റും തയാറായി. ഡി.പി.സി അംഗീകാരം ലഭിച്ചാലുടൻ പണി ആരംഭിക്കും.
വാ൪ത്താസമ്മേളനത്തിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. രാമചന്ദ്രൻനായ൪, വൈസ് പ്രസിഡൻറ് മിനി സേതുനാഥ് തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.