തടിലോറി കയറി പാലം തകര്‍ന്നു

മുണ്ടക്കയം: തടിലോറി കയറി പാലം തക൪ന്നു. ലോറി അപകടത്തിൽപ്പെട്ടു. ടി.ആ൪ ആൻഡ് ടീ എസ്റ്റേറ്റിൽ സെൻറ൪ സ്റ്റോ൪ കവലയിൽ തേയിലപ്പുര പാലമാണ് തക൪ന്നത്. വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിൻെറ പലക ദ്രവിച്ച് ഒടിഞ്ഞതിനെ ത്തുട൪ന്ന് ലോറിയുടെ പിൻചക്രം കുഴിയിലേക്ക് വീണു. ഒരുവശത്തേക്ക് ചരിഞ്ഞ ലോറി പാലത്തിൻെറ കൈവരിയിൽ തട്ടിനിൽക്കുകയാണ്. രണ്ട് വശങ്ങളിൽ ഇരുമ്പ് ഗ൪ഡ൪ സ്ഥാപിച്ച് പലക നിരത്തി മുകളിൽ ടാറിങ് നടത്തിയ പാലം ബ്രിട്ടീഷുകാ൪ നി൪മിച്ചതാണ്.
എസ്റ്റേറ്റിലെ ഇ.ഡി.കെയിൽനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് റബ൪ തടിയുമായി വന്നലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പ് മതമ്പയിലേക്ക് നിറയെ യാത്രക്കാരുമായി ബസ് കടന്നുപോയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.