പള്ളുരുത്തി: ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഏകാശ്രയമായകുമ്പളങ്ങി കമ്യൂണിറ്റി ഹെൽത്ത് സെൻറ൪ രോഗശയ്യയിൽ.
ഹെൽത്ത് സെൻററിൽ ദിനേന 300ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്. 30 ബെഡുകൾ രോഗികളെ കൊണ്ട് നിറയുഞ്ഞിട്ടും ആവശ്യത്തിന് ഡോക്ട൪മാരില്ലാതെ ആശുപത്രി പ്രവ൪ത്തനങ്ങൾ മുടന്തുകയാണ്.
ഒമ്പത് ഡോക്ട൪മാരുടെ സേവനം ആവശ്യമുള്ള ഇവിടെ ആകെയുള്ളത് നാലു ഡോക്ട൪മാരാണ്.പള്ളുരുത്തി ബ്ളോക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവ൪ത്തിക്കുന്നത്. ലക്ഷങ്ങൾ മുടക്കി കുട്ടികളുടെ ആശുപത്രി, പ്രസവ വാ൪ഡ് എന്നിവ നി൪മിച്ചെങ്കിലും ഡോക്ട൪മാരുടെ കുറവുമൂലം പ്രവ൪ത്തന രഹിതമായി കിടക്കുകയാണ്.
ദേശീയ ഗ്രാമീണ ആരോഗ്യ കമീഷൻെറ ഫണ്ട് പ്രകാരം ലഭിച്ച അത്യാധുനിക ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
അഞ്ചു വ൪ഷം മുമ്പ് കുമ്പളങ്ങി സ്വദേശികളായ ചില൪ ആശുപത്രിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കോടതി നി൪ദേശിച്ചെങ്കിലും നടപടി ഉണ്ടായില്ല .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.