കോഴ്സിന്‍െറ അംഗീകാരത്തെ ചൊല്ലി സംഘര്‍ഷം;കോളജ് അടപ്പിച്ചു

കളമശേരി: എളമക്കരയിൽ പ്രവ൪ത്തിക്കുന്ന സ്വകാര്യ എൻജിനീയറിങ് സ്ഥാപനത്തിലെ കോഴ്സിൻെറ അംഗീകാരത്തെ ചൊല്ലി നിലവിലെ വിദ്യാ൪ഥികളും പൂ൪വ വിദ്യാ൪ഥികളും തമ്മിൽ സംഘ൪ഷം. പൊലീസ് കോളജ് അടപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. തങ്ങൾ പഠിച്ചിറങ്ങിയ ഒരു കോഴ്സിന് അംഗീകാരമില്ലെന്ന് പറഞ്ഞെത്തിയ പൂ൪വവിദ്യാ൪ഥികൾ സ്ഥാപനത്തിലെത്തി ബഹളം വെക്കുകയായിരുന്നു. നിലവിലെ വിദ്യാ൪ഥികളും ജീവനക്കാരും പ്രശ്നം ഏറ്റുപിടിച്ചത് സംഘട്ടനത്തിന് കാരണമായി. സ്ഥാപനത്തിന് നഷ്ടങ്ങൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.