കാക്കനാട്: ക്വാ൪ട്ടേഴ്സുകളിലെ താമസക്കാ൪ ഒഴിഞ്ഞില്ല.കലക്ടറുടെ ക്യാമ്പ് ഓഫിസ് നി൪മാണം അനിശ്ചിതത്വത്തിൽ.
കാക്കനാട് കുന്നംപുറത്ത് ഗെസ്റ്റ് ഹൗസിന് സമീപം പഴയ എൻ.ജി.ഒ ക്വാ൪ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കലക്ടറുടെ ക്യാമ്പ് ഓഫിസും താമസ സ്ഥലവും ഒരുക്കാൻ പ്രാരംഭ പ്രവ൪ത്തനങ്ങൾ ആരംഭിച്ചത്.
ക്യാമ്പ് ഓഫിസ് നി൪മിക്കുന്നതിനായി നിലവിലുള്ള ആറ് ക്വാ൪ട്ടേഴ്സുകൾ 10 ദിവസത്തിനകം ഒഴിഞ്ഞു നൽകണമെന്ന് കലക്ട൪ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, ഒരുമാസമായിട്ടും മൂന്നുപേ൪ മാത്രമാണ് ക്വാ൪ട്ടേഴ്സ് ഒഴിഞ്ഞത്.നി൪മാണം ഏറ്റെടുത്ത കരാറുകാ൪ നിലം ഒരുക്കുന്ന പണി ആരംഭിച്ചിരുന്നു. എന്നാൽ, ബാക്കി സ്ഥലം വിട്ടുകിട്ടാത്തതിനാൽ പണി പൂ൪ത്തീകരിക്കാൻ സാധിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിനാണ് നി൪മാണ ചുമതല.
ഒന്നരകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദിവസം കഴിയുന്തോറും നി൪മാണ ചെലവ് വ൪ധിക്കുന്നതിനാൽ ഇനിയും ക്വാ൪ട്ടേഴ്സ് ഒഴിഞ്ഞുകിട്ടുന്നത് വൈകിയാൽ പണി ഉപേക്ഷിക്കുമെന്നാണ് കരാറുകാരൻെറ നിലപാട്.
ഒഴിയാത്ത ക്വാ൪ട്ടേഴ്സുകളിൽ താമസിക്കുന്നവരോട് 48 മണിക്കൂറിനകം ഒഴിഞ്ഞ് പോകണമെന്ന് അന്ത്യശാസന അറിയിച്ചുകൊണ്ടുള്ള കത്ത് ജില്ലാ കലക്ട൪ താമസക്കാ൪ക്ക് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.