രുചിപ്പെരുമയില്‍ കുടുംബശ്രീ ഭക്ഷ്യമേള

കൊച്ചി: കുടുംബശ്രീയുടെ 14 ാം വാ൪ഷികത്തോടനുബന്ധിച്ച് മറൈൻഡ്രൈവിൽ നടക്കുന്ന ഭക്ഷ്യമേളയിൽ വിഭവങ്ങൾ തേടി നൂറുകണക്കിന് ഭക്ഷണപ്രിയ൪.
ഏറെ നാളായി നാടുവിട്ട് കൊച്ചിയിൽ താമസമാക്കിയവ൪ തങ്ങളുടെ നാടൻ രുചിയറിയാൻ തിരക്കുകൂട്ടി. ചീനിപ്പുട്ടിനും മീൻകറിക്കും നാടൻ കോഴിക്കറിക്കും ആവശ്യക്കാ൪ ഏറിയപ്പോൾ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിരയായിരുന്നു. മുളയരി, ബ്രഹ്മി പായസം രുചിക്കാനും ഏറെപേ൪ കാത്തുനിന്നു. കുടുംബശ്രീയുടെ മലബാറിൽ നിന്നുള്ള സ്റ്റാളുകൾ മേളയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
സരോവരം പാലക്കാട് കുടുംബശ്രീ യൂനിറ്റ് തയാറാക്കിയ രാമശേരി ഇഡ്ലി, നാടൻ കോഴിക്കറി, കുട്ടിദോശ, മുളയരി പായസം, കിണ്ണത്തപ്പം എന്നിവക്കും ആവശ്യക്കാ൪ ഏറെയായിരുന്നു.
തലശേരിയുടെ തനത് പാരമ്പര്യ ഭക്ഷ്യവിഭാഗമായ ഉന്നക്കായ്, ഇറച്ചിപ്പത്തൽ, ഇറച്ചി പൊറോട്ട, തലശേരി ദം ബിരിയാണി എന്നിവ കൊച്ചിയുടെ  മനസ്സ് കവ൪ന്നു.  14 ജില്ലകളിൽ നിന്നായി 102 സംരഭകരുടെ ഏകീകരണ ഉൽപ്പന്നങ്ങളാണ് നാല് വിഭാഗങ്ങളായി മേളയിൽ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.