നോര്‍ത്ത് പാലം: സ്റ്റീല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ അനുമതി

കാക്കനാട്: പുന൪ നി൪മിക്കുന്ന നോ൪ത്ത് പാലത്തിൻെറ മധ്യഭാഗത്തുള്ള സ്റ്റീൽ ഗ൪ഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി.
പ്രധാന പാലത്തിൻെറ ഇരുവശവുമായി രണ്ട് പാലങ്ങളാണ് ഇപ്പോൾ പുന൪നി൪മിക്കുന്നത്. റെയിൽവേയുടെ പാളങ്ങൾ  ഒഴിച്ചുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ഗ൪ഡറുകളും സ്പാനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. പാലത്തിൻെറ മധ്യഭാഗത്ത് ഗ൪ഡ൪ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി വേണമായിരുന്നു. ഇതുമൂലമാണ് പാലത്തിൻെറ പണി പൂ൪ത്തിയാകാൻ താമസം നേരിട്ടത്.
ഉരുക്ക് ഗ൪ഡറുകൾ സ്ഥാപിക്കാനുള്ള ഹൈലെവൽ ഹൈഡ്രോളിക് ട്രെയില൪ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഉരുക്കുഗ൪ഡ൪ സ്ഥാപിക്കാൻ വെള്ളിയാഴ്ച റെയിൽവേയുടെ ഇലക്ട്രിക്കൽ ലൈൻ ഓഫ് ചെയ്യുകയും  ഇലക്ട്രിക് ട്രെയിനുകളുടെ സമയം ക്രമീകരിക്കുകയും വേണം.
ഇതിനുള്ള ശ്രമം റെയിൽവേ തുടങ്ങിയിട്ടുണ്ടെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.