മണ്ണാ൪ക്കാട്: എട്ട് വ൪ഷമായി കണ്ണടക്കാൻ പോലും കഴിയാതെ തീരായാതനയിൽ കഴിയുന്ന അബൂ താഹിറിനെ തേടി വീണ്ടും സഹായമെത്തി. കുവൈത്ത് ദാനിഷ് കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മ ഫ്രൻഡ്സ് ഓഫ് കെ.ഡി.ഡിയാണ് സഹായമായെത്തിയത്. അപൂ൪വരോഗമായ എഡ്വേ൪ഡ് സിൻഡ്രോം ബാധിച്ച് ചികിത്സക്ക് പണമില്ലാതെ വലയുന്ന അബു താഹിറിനെക്കുറിച്ച് മേയ് 27ന് മാധ്യമത്തിൽ വാ൪ത്ത വന്നിരുന്നു.
ഇതിനോടകം നിരവധി സുമനസ്സുകൾ സഹായവുമായെത്തി. വ്യാഴാഴ്ച ഫ്രൻഡ്സ് ഓഫ് കെ.ഡി.ഡിയുടെ എക്സിക്യുട്ടീവ് അംഗം സത്യൻ ഒറ്റപ്പാലമാണ് അബൂതാഹിറിൻെറ വീട്ടിലെത്തി പിതാവ് മാതാരിയെ ചികിത്സാ സഹായധനം ഏൽപ്പിച്ചത്. നിരവധി ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അബൂതാഹിറിൻെറ ചികിത്സാ ചെലവിന് നല്ലൊരു തുക കടക്കാരനായ പിതാവിന് ആശ്വാസമായാണ് സഹായമെത്തിയത്. ബാലൻ വാണിയംകുളം, വിപിൻ ഒറ്റപ്പാലം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.