മോഷ്ടാക്കളെ പിടികൂടാന്‍ നാരായണന്‍െറ സാങ്കേതിക വിദ്യ

പാലക്കാട്: മോഷ്ടാക്കളുടെ സാന്നിധ്യം മൊബൈൽ ഫോണിലൂടെയും ടെലിവിഷൻ സ്ക്രീനിലൂടെയും അറിയിക്കുന്ന സംവിധാനവുമായി പത്തിരിപ്പാല നഗരിപ്പുറം സ്വദേശി നാരായണൻ. ഗ്ളോബൽ സെക്യൂരിറ്റി ഇൻഫ൪മേഷൻ സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനം എത്ര ദൂരെയും പ്രവ൪ത്തിക്കുമെന്നതാണ് സവിശേഷത.
വാതിൽ, അലമാര, എ.ടി.എം മെഷീൻ തുടങ്ങി എവിടെയും ഘടിപ്പിക്കാം. വാതിലോ അലമാരിയോ തുറക്കാൻ ശ്രമിച്ചാൽ മൊബൈൽ ഫോൺ നമ്പറിലേക്ക് വിവരം പോകും. വൈദ്യുതി വിചഛേദിച്ചാൽ ആ വിവരവും ലഭിക്കും. ടെലിവിഷനിലൂടെയും വിവരങ്ങൾ നൽകാനാവും. ഉപകരണം പ്രവ൪ത്തിക്കുമ്പോൾ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറഞ്ഞ അളവിലേ വരൂ.
ഏറെക്കാലത്തെ പരിശ്രമത്തിലാണ് താൻ ഈ ഉപകരണം വികസിപ്പിച്ചതെന്ന് നാരായണൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് ഡിജിറ്റൽ കാ൪ ലോക്ക്, ഓട്ടോമാറ്റിക് വാട്ട൪ കൺട്രോള൪, സിനിമാ പ്രൊജക്ട൪, മാന്വൽ റെക്കോഡ് പ്ളയ൪ എന്നിവ നി൪മിച്ചിട്ടുണ്ട്. നേപ പേപ്പ൪ മില്ലിൽ സ്റ്റെനോഗ്രാഫറായിരുന്ന നാരായണൻ സ്വയം വിരമിച്ച ശേഷമാണ് ഇത്തരം ഉപകരണങ്ങൾ നി൪മിക്കാൻ തുടങ്ങിയത്. പുതിയ ഉപകരണത്തിൻെറ പേറ്റൻറിന് അപേക്ഷിക്കാൻ സാമ്പത്തിക പ്രയാസം തടസ്സമാണെന്നും ഏതെങ്കിലും മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യ കൈമാറാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.